Wednesday, 30 April 2014

വൈവിധ്യം
************
കടത്തിണ്ണയില്
വെയിലെറിഞ്ഞ നേരം
കണ്ണു മിഴിച്ച്
ഒട്ടിയ വയര് തടവുന്നു
തെരുവിലെ
അനാഥബാല്യങ്ങള്

ആദിത്യന്റെ ബാല്യം
ഇതുവരെ കാണാതെ
വയറു വീര്ത്തിട്ടും
മനസ്സ് നിറയാതെ
സ്നേഹം തേടുന്നു
ഇരുട്ടിലെങ്ങോ
ചിലര്

അനാഥരിലും
വൈവിധ്യം തീര്ത്ത്
ജീവിതരേഖ

No comments:

Post a Comment