Friday, 21 March 2014

മാറ്റം
******************
പണ്ട്
വിയര്പ്പുതുള്ളികള് 
പൊടിഞ്ഞ വയലുകള്
പച്ചപ്പട്ടണിഞ്ഞ
പൊന്ന് വിളഞ്ഞ 
വിശുദ്ധ ഭൂമി പോല്
കണ്ണും വയറും 
നിറച്ച വിപ്ലവം

ഇന്ന്
കാലം ചുവപ്പിച്ച
വിപ്ലവം
രക്തദാനി തന്
ചോര കൊണ്ടല്ല
കച്ചവടക്കൊതിയുള്ള
മനുജന്റെ ചോരക്കണ്ണു പോല്
പച്ച വയലുകളില്
ചെമ്മണ്ണ് വീഴ്ത്തി
വയലിനെ കൊന്ന മാറ്റം
കാലൊടിഞ്ഞ
വയ്യസ്സന് കാക്കക്ക്
കൗമാരം വിടാത്ത
തത്തപ്പെണ്ണിനോട്
കാമം

കലികാലം തന്നെ
വഴി തെറ്റിയ
ദേശാടനക്കിളികള് കണക്കെ
ഋതുക്കള്....
അസൂയ
**************
ഉഷ്ണക്കാറ്റേറ്റ് തളര്ന്ന
മുറ്റത്തെ
ചെറുപ്പൂച്ചെടികള്
ദൂരെ മാറി നിന്ന
മുത്തശ്ശി മാവിലെ 
മാമ്പൂ കണ്ട് 
ശലഭത്തിന്റെ കാതില്
വേവലാതി ചൊല്ലി...

മഴയെ കാത്തുനിന്നവരെ
സൂര്യനിത് മീനമാസമണെന്ന്
ഓര്മിപ്പിച്ചു 

തെല്ലഹന്കാരത്തോടെ..
മിഴികളില് മരിച്ച നീ
കിനാവുകളില് പുനര്ജനിക്കട്ടെ....

രാവ് ശുഭകരമാകട്ടെ..
ആത്മഹത്യ
*************
അഴിമതി തുടച്ച് നീക്കുമെന്ന് പറഞ്ഞ് വോട്ട് നേടി വിജയിച്ച എതോ എം.പി വാഗ്ദാനം പാലിക്കാന് വേണ്ടി ആത്മഹത്യ ചെയ്തു...
വരള്ച്ച...
മണ്ണിലും മനസ്സിലും
നന്മകള് മുളപൊട്ടാത്ത
കൊടും വരള്ച്ച..
പകല് മാന്യന്
************
നിലാവ് കണ്ണടച്ച ആ കറുത്ത രാവില് തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില് അവളാ മുഖം കണ്ടു. അതെ, പകലില് തന്റെ പിച്ചചട്ടിയില് നാണയത്തുട്ടുകളിട്ട് തന്ന ആ മാന്യന് തന്നെ, വെളിച്ചത്ത് ഇന്നോവയില് വന്നയാള് പാത്തും പതുങ്ങിയുമാണിപ്പോള് വന്നിരിക്കുന്നത്. തന്റെ ശരീരത്തിന്റെ വിലയാണ് ആ നാണയത്തുട്ടുകളെന്ന് മനസ്സിലായപ്പോള് അവള് കണ്ണടച് തളര്ന്നു കിടന്നു, അപ്പുറത്ത് കീറച്ചാക്ക് പുതച്ച് കിടക്കുന്നത് പതിനാറ് തികഞ്ഞ തന്റെ മകളാണെന്ന് അയാള് മനസ്സിലാക്കരുതേ എന്ന പ്രാര്ത്ഥനയോടെ...
വിണ്ണില് പരന്ന 
ചുവന്ന ചയം
പാതി മിഴി തുറന്ന ആദിത്യന്
പകലുണര്ന്നിട്ടും താന്
പോകില്ലെന്ന മട്ടില് 
തലയനക്കി ഒരൊറ്റ നക്ഷത്രം
രാവിനെ ഉറക്കാന്
നീട്ടിപ്പാടിയ പൂവന്
ചിലക്കുന്ന മുളംകിളികള്
കണ്ഠമിടറി പാടു പാടിയ
കള്ളക്കുയില്....
ഉണര്ചയറിയിക്കാനെന്ന വണ്ണം
ശിരസ്സനക്കി കൈകാലുകളനക്കി
പച്ച മരങ്ങള്

സുപ്രഭാതം... ശുഭദിനം

Saturday, 15 March 2014

എന്നെ കൊന്നവരോട്
**********
അക്ഷരങ്ങളുടെ പിണക്കം മാറ്റാന്
ഞാനിന്നുമൊരു കവിതയെഴുതി..
പിണക്കം മാറിയ അക്ഷരങ്ങളെ-
നിക്കായിരം ചുംബനങ്ങള് തന്നു
കവിത വായിച്ചെന്നെ ഭ്രാന്തനെന്ന്
മുദ്ര കുത്തിയത് മനുഷ്യര് മാത്രം... 
ദേ... എന്റെ കവിതയിങ്ങനെ
കുന്നുകളിടിച്ചു നിരത്തുന്നവര്
സ്വന്തമമ്മയുടെ മാറിടങ്ങള്
അറുത്ത് വിറ്റ് കാശാക്കുമോ...?
കവിത വെളിച്ചം കണ്ടതോടെ
ഒരു തണല് കിട്ടിയെനിക്ക്
ബ്രാന്താലയത്തിന്റെ ഒരിരുണ്ട മൂലയില്
നഷ്ട പ്രണയം പേറുന്ന
നിഴലുകളെ ഒളിഞ്ഞ് നോക്കുന്ന
ആ ജനല്പാളി തടവറയിലും
എന്റെ കാമുകിയായി..
ഞങ്ങള്ക്ക് അക്ശ്രങ്ങളുടെ
മുഖച്ഛായില് ഒരു കുഞു ജനിചു..
ജനിച്ചയുടനെയവന് പാടി
ചോരു തന്നമ്മ തന്
തണുപ്പേറിയ കൈകള്
നിനക്ക് വേണ്ടി മാത്രം
മുള്പരപ്പില് നടന്ന നിന്റമ്മ തന്
വാതം പിടിച്ച് കാലുകള്
വെട്ടിയെടുത്ത നിന്റെ കൈകള്ക്ക്
മരങ്ങളെ... കാടുകളെ
വെട്ടി നശിപ്പിക്കാനെന്ത് മടി?
ദേ.. എന്റെ വിധി വന്നു..
ദയാവധമൊരിക്കലും
രക്ഷപ്പെടാത്തെനിക്ക്
റിയല് എസ്റ്റേറ്റ് മാഫിയകളുടെ
സ്നേഹ സമ്മാനം...
മരണവേദിയുടെ തിരശ്ശെലക്കപ്പുറം
ഞാനിരുന്ന് പാടുകയാ-
ണെന്റെ ഊഴം വരുമ്പോള് പാടേണ്ട പറയേണ്ട കവിത
അമ്മിഞ്ഞപ്പാലില് വിഷം
കലക്കിയ കാപാലികരോട്
പൂക്കളെ.. പൂമ്പാട്ടകളെ
ഭൂമിയുടെ കുഞ്ഞ് മക്കളെ
നുള്ളി നോവിച്ചവരോട്...
നിങ്ങള്ക്ക് മാപ്പില്ല...
നഷ്ട പ്രണയം*** 
ഓര്മകള് ഒളിഞ്ഞിരിക്കുന്ന 
ആ പഴയ പുസ്തകക്കെട്ടുകള് 
തപ്പിയപ്പോഴാണ് 
ഒടുവിലായി അവളെനിക്കെഴുതിയ 
അക്ഷരച്ചാര്ത്തുകള് കളഞ്ഞ് കിട്ടിയത് 
അവള്ക്ക് വേണ്ടിയാണ് ഞാന് 
അക്ഷരങ്ങളോട് കൂട്ട് കൂടിയത് 
അക്ഷരങ്ങള് വാക്കുകളും 
വാക്കുകള് ആശയങ്ങളുമായപ്പോള് 
എവിടെയോ ഞങ്ങള്ക്ക് അടി തെറ്റി
അതോടെ പ്രണയം മരിച്ചു
എന്കിലും ഞാനിപ്പോഴും പ്രണയിക്കുന്നു
പക്ഷേ ഓര്മ്മകളുടെ തിരശ്ശീലക്കപ്പുറം 

ഒളിഞ്ഞിരിക്കുന്ന അവള് ഇന്നും നിശബ്ദയാണ്
മണ്ണിന്റെ മണം***
നിനച്ചിരിക്കാത്ത നേരത്ത്
മഴ വിരുന്ന് വന്നപ്പോഴാണ് 
അവന്റെ വാക്കുകള് ഓര്ത്തത്
പുതുമഴ മണ്ണിനെ 
ഉമ്മ വെക്കുമ്പോള് 
മത്ത് പിടിപ്പിക്കുന്ന 
മണമാണത്രേ
മഴയെ കീറി മുറിച്ച് പുറത്തിറങ്ങിയപ്പോള്
കണ്ടത് കോണ്ക്രീറ്റ് മുറ്റം
ആ കെട്ടിടക്കൂട്ടങ്ങള്ക്കിടയില്
മണ്ണ് ഞാന് കണ്ടില്ല.

മണ്ണ് എന്നെ
സ്വന്തമാക്കിയത് വരെ
മണ്ണിന്റെ മണം തേടിയ
യാത്രക്കൊരു അന്ത്യവുമുണ്ടായില്ല
പൊട്ടിയ കെട്ട്***
പെട്ടിയതില് പണമില്ലാ
പൊട്ടിപ്പെണ്ണിനെ
ആട്ടിയിറക്കി കെട്ടിയവന്
പൊട്ടാ ചരടിന്
നേട്ടം തേടിയ
വീട്ടുകാരത് കേട്ടു
പ്പൊട്ടി... പ്പൊട്ടിക്കരഞ്ഞു.. 
ചരടും പൊട്ടി 
നാട്ടിലിറങ്ങിയ പെണ്ണിനെ കണ്ട്
നാട്ടുകാര് കഥ പലതും ചൊല്ലി...
കൊട്ടിയടച്ചൊരു കൂട്ടിലവള്-
ക്കിനിയുണ്ടൊരു ജീവിതമത്
പട്ടി സമാനം...
പുകയുന്ന അഗ്നിപര്വതമാണിന്ന് 
പ്രണയം
തകരുമതൊരുഗ്ര- 
സ്ഫോടനത്തോടെ.... 
മാംസള മാംസങ്ങളില്
ജനിക്കുമത്
ജനിച്ചാല് മരണമൊരു 
നാള് സുനിശ്ചിതം...
ഓര്മകളുടെ തടവറയില് എന്നെ തടവിലാക്കി കടന്നു പോയ മുഴുവന് കൂട്ടുകാരെയും അറിയാതെ ഓര്ത്തു പോയി... എന്റെ ജീവിതകഥയില് അവരവരുടെ റോളുകള് ഭംഗിയായി അവതരിപ്പിച്ച എന്റെ കൂട്ടുകാരികള്... കാമുകിമാര്.... എന്തിനും കൂടെയുണ്ടായിരുന്ന ധിക്കാരികളായ കൂട്ടുകാര്... പിന്നെ ഇപ്പോഴും എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന കേരള വര്മയിലെ കൂട്ടുകാര്... നാട്ടിലെ ചെങ്ങാതിമാര്.... സഹപ്രവര്ത്തകര്.,.. എന്റെ ഉമ്മ, ഉപ്പ, അനുജന്മാര്, എന്റെ കുഞ്ഞു പെങള്... ശരീഫ്ക്ക... പറയാന് വിട്ടുപോയവര്... എല്ലാവര്ക്കും നന്ദി... —
പ്രണയം...
പൊട്ടിയൊലിക്കുന്ന വെറു-
മൊരു സീല്ക്കാരം
മാത്രമിന്ന് പ്രണയം...
ചില ഓര്മ്മക്കുറിപ്പുകള്.. 
*********
എന്റെ മൂന്നാം വയസ്സില് ഞാന് ആദ്യമായി ആലിംഗനം ചെയ്തത് സ്ഥിരമായി എന്റെ പൂന്തോട്ടത്തില് വരാറുണ്ടായിരുന്ന ആ കുഞ്ഞു പൂമ്പാറ്റയെയാണ്... അവളിന്ന് നിറയെ പൂക്കളുള്ള മറ്റേതൊ പൂന്തോപ്പിലാണ്....

*******
ഒന്നാം ക്ലസ്സില് അടുത്തിരുന്ന് നുള്ളിയും നോവിച്ചും പ്രണയത്തിന്റെ ബാലപാഠങ്ങള് നുകര്ന്ന് തന്ന നക്ഷത്രകണ്ണുള്ള പ്രിയ കൂട്ടുകാരിയുടെ കണ്ണുകളില് പഴയ തിളക്കം കാണാനില്ല... (തുടരും)
ഇരുട്ടില് തപ്പിത്തടയുന്ന
ആത്മാവിന് നിലാവ്
മാത്രമെന്നും കൂട്ട്
വന്നില്ലിന്നും 
ആകാശത്തിലെ അമ്പിളി
നീര് വറ്റിയ അരുവി തന്
മാറില് തല ചായ്ച്ച്
കളി പറഞ്ഞുറങ്ങീടാന്
ഓര്മ്മകള്
***********
കുടിനീരമൃതു പോല്
തോന്നുമീ വേനലില്
മുറ്റത്തെ പുളിമാവിന്
കൊമ്പിലൂഞ്ഞാല് കെട്ടി
ഉപ്പു ചേര്ത്ത് മുളക് പുരട്ടി
തേനൂറും നാവില്
വേദന കടിച്ചമര്ത്തിയ
പച്ച മാങ്ങ തന്
നോവു പോലെന്നോര്മ്മകള്
നാട്ടു കൈത തന് കൈകളില്
തിളങ്ങിയ പ്രാണ സഖി തന്
കണ്ണീര് നനവുള്ള ഓര്മ്മകള്