Wednesday, 30 April 2014

ഭ്രാന്ത്
***********
ചുണ്ടിലെ പാല്മണം
മാറാത്ത
പിഞ്ചുകുഞ്ഞിന്റെ
ശരീരവടിവില് ചിത്രം
വരക്കുന്ന കണ്ണുകള്
ഭ്രാന്തമായി
അലയുമ്പോള്
ഭ്രാന്തായി മുദ്ര
കുത്തപ്പെടുന്നു
ഒട്ടിയ വയറും
ദിശ തെറ്റിയ
ചിന്തകളും
ചുമരുകള്
 ***********
ചുമരുകള്ക്ക്
കഥ പറയാനുണ്ട്
പതിഞ്ഞ സ്വരത്തില്
കാമം അലിഞ്ഞ് ചേരുമ്പോള്
തലോലടലുകള്
ചൂട് പകരുന്ന
അരിഞ്ഞെറിയേണ്ട തലകളെ
വാളുകള് ഉന്നം വെക്കുന്ന
പുകച്ചുരുളുകള്
സൗഹൃദം തിരയുന്ന
ലഹരി നുരയുന്ന
പട്ടിണി മറക്കാന്
മാര്ഗം കാണുന്ന
ഏകാന്തതയുടെ
ഒത്തുചേരലിന്റെ
ആയിരമായിരം കഥകള്

(സൈഫു ടി എം)
രണ്ടും രണ്ടാണത്രേ
*****************
അധ്വാനിച്ച്
അന്നമൂട്ടിയ
അച്ഛന്റെ വിയര്പ്പുതുള്ളികളെ
വെറുപ്പോടെ നോക്കിനിന്നവന്

അമ്മയുടെ മുടിനാരുകള്
അറിയാതെയെപ്പഴോ
ചോറില് വീണതിനു
പാത്രമെറിഞ്ഞുടച്ചവന്

ഇന്നു കിടപ്പറയില്
അവളുടെ മുടിനാരുകളില്
വിയര്പ്പുതുള്ളികളില്
അലിഞ്ഞലിഞ്ഞ് ജീവിക്കുന്നു
മഴമേഘമേ
ഹൃദയവാതില്
തുറന്ന് കാത്തിരിക്കുന്നു
നിന്നിലലിയാനീ ഭൂമി

കണ്ടിട്ടും കാണാതെ നീ
നിഴലിനെ കൊന്നുകളഞ്ഞ്
നിലാവിന്റെ നീലവട്ടത്തെ
പുണര്ന്ന് നില്പ്പോ..?
വൈവിധ്യം
************
കടത്തിണ്ണയില്
വെയിലെറിഞ്ഞ നേരം
കണ്ണു മിഴിച്ച്
ഒട്ടിയ വയര് തടവുന്നു
തെരുവിലെ
അനാഥബാല്യങ്ങള്

ആദിത്യന്റെ ബാല്യം
ഇതുവരെ കാണാതെ
വയറു വീര്ത്തിട്ടും
മനസ്സ് നിറയാതെ
സ്നേഹം തേടുന്നു
ഇരുട്ടിലെങ്ങോ
ചിലര്

അനാഥരിലും
വൈവിധ്യം തീര്ത്ത്
ജീവിതരേഖ
ഇലക്ഷന്
*************
പോസ്റ്ററുകളും
ഫ്ലക്സുകളും
കട്ടൗട്ടുകളും
ബലാല്സംഘം
ചെയ്യപ്പെടുന്നു
ഇരുട്ടിന്റെ മറവില്
കമ്പോളം
************
ലക്ഷങ്ങളും
ലക്ഷങ്ങള് കൊടുത്ത്
വാങ്ങിയ പൊന്നും
അലമാരയില്
കാത്തിരിപ്പുണ്ട്
കാല്ക്കാശിനു വിലയില്ലാത്ത
ഒരുവനെ
ഒപ്പമൊരു പാവം
പെണ്ണും
നഷ്ടസ്വപ്നങ്ങള്
**************
വെള്ളി നഭസ്സിന് ഏഴാം തട്ടില്
താഴിട്ട് പൂട്ടിയ
ചില്ലുകൂട്ടിലെന്
സ്വപനങ്ങളെ ഒളിപ്പിച്ചു ഞാന്
ആയിരം വെള്ളക്കുതിരകള്
രാപ്പകലു മുഴുക്കെയെന്
സ്വപനങ്ങളെ
താലോലിച്ചുറക്കിയൊരുനാള്
തട്ടിയുണാര്ത്താന്

എവിടെയോ വെള്ളിടി വെട്ടിയുഗ്ര
ശബ്ദം കേട്ടെന്
കുതിരപ്പട ഞെട്ടിത്തരിച്ച നേരം
മാനത്തെ കറുത്ത പട
ഏറ്റുമുട്ടിയെന്
സ്വപനങ്ങളുമായി
വാള്ത്തലകള് മിന്നിയ
മിന്നലിനും
വെടി പൊട്ടിയ ശബ്ദത്തിനും
അകമ്പടിയായെന്
സ്വപനങ്ങള്
പെയ്തിറങ്ങാന് തുടങ്ങി
മണ്ണിതില്
പെരുമഴ കണക്കെ

കിനാക്കള് മരിച്ച
കറുത്ത മണ്ണില്
ഉദിച്ചുയര്ന്ന
നിലാ പുഷ്പമേ
ഇനിയുമെന് നഷ്ടസ്വപ്നങ്ങള്ക്ക്
കാവലിരിപ്പൂ നീ...?

(സൈഫുദ്ധീന് ടി എം)
നിലാവിന്റെ നീലഞരമ്പുകളെ
ഒളി കണ്ണിട്ട് നില്പ്പാണ്
മുറ്റത്തെയാ കുഞ്ഞുപൂവ്
കാത്തിരുപ്പ്
***************
ചന്ദ്രനുദിക്കാന്
മറന്ന ആ
പാതിരാവിലെന്നെ
തട്ടിയുണര്ത്തി
മരണമേ നിന്റെ
മരവിച്ച കൈകള്
പ്രിയപ്പെട്ടവരോട്
യാത്ര ചൊല്ലാന് പോലുമെന്നെ
വിലക്കിയ മരണമേ
ഞാന് എന്റേതായി
വളര്ത്തിയതെല്ലാം
നീ കാലയവനികക്കുള്ളില്
മറച്ചില്ലേ....
എന്റെ ഓര്മകള്ക്ക്
പോലുമെത്ര ആയുസ്സ്
നീ നല്കുമെന്നറിയില്ലയെന്കിലും
പ്രതീക്ഷകളില്
ഞനിരിക്കട്ടെ
നക്ഷത്രങ്ങളില്ലാത്ത
ഈ കറുത്ത
ആകാശച്ചെരുവില്
പിതൃതുക്കളുടെ
സ്വാന്ത്വനത്തിന്റെ
കുളിര് മഴയില് നനഞ്ഞ്
നനഞ്ഞ്
ആ രാട്ൃ കണ്ണടക്കാന്
തോന്നിയ നിമിഷത്തെ
ശപിച്ചു കൊണ്ട്
അരുടെയോ കാലടികളെ
നിഷബ്ദമായ് കാതോര്ത്ത്
ഇണ പിരിയാത്ത മരണം
******************
അച്ചന് കൊണ്ട് വന്ന മിഠായിപ്പൊതി ഇപ്പൊ ഈ രാട്ൃ തുറക്കേണ്ടെന്ന അമ്മയുടെ വിലക്ക് അവര് എന്തോ അന്നു അംഗീകരിച്ചു. വയറ് നിറച്ച് ചോറുണ്ട് ഒരുമിച്ചൊരു പായയില് പതിവ്പോലെ കിടന്നു ചേട്ടനും അനിയനും. ഉറക്കം മിഴികളെ തലോടിയ നേരത്ത് അനിയന്റെ കയ്യില് ഒരു നുള്ളല്. ന്നെ പിച്ചല്ലെടാ ചേട്ടാ... ചിണുങ്ങിയ അനിയനോട് ഞാന് പിച്ചീട്ടില്ല, ന്നെ ഇയ്യ് പിച്ചല്ലെ എന്നായിരുന്നു ചേട്ടന്റെ മറുമൊഴി. ചോദ്യങ്ങളും ഉത്തരങ്ങളും മെല്ലെ ഉറക്കത്തിലേക്ക്, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴി മാറിയപ്പോള് ഇഴഞ്നിഴഞ്ഞ് നീങ്ങിയിരുന്നു കാലന്... പ്രഭാതം കൂട്ടക്കരച്ചിലിന് സാക്ഷിയായപ്പോഴും അമ്മ അലമാരയിലൊളിപ്പിച്ച മിഠായിപ്പൊതിയെ ഓര്ത്തു...

(സൈഫു ടി എം)
(ഇത് കഥയല്ല)
മനുഷ്യത്വം
******************
വാല്സല്യത്തിന്റെ പാല്-
മണമുള്ള പെറ്റമ്മ തന്
മാറിടങ്ങളവനില്
മങ്ങിയ ഓര്മ മാത്രം
വയസ്സറിയിച്ച പെങ്ങള്
തന്നിലൊരു തണല് തേടിയ
നോട്ടമെറിഞ്ഞത് കണ്ടു
ഇല്ല കണ്ടില്ലവന്
പഠനത്തിന്റെ
ഒഴിവു വേളകള് ധന്യമാക്കിയ
കൂട്ടുകാരിമാരിരുന്ന
മരത്തണലിന്ന് ശൂന്യം
എല്ലാം സഹിക്കാന്
കൂടെയിറങ്ങി വന്ന കാമുകി
താന് പയറ്റിതെളിഞ്ഞ
കാമസൂത്രമവള്ക്ക്
പഠിപ്പിച്ചു കൊടുത്തതിന്
ഫലമായ് പിറന്ന
തന്റെ കുഞ്ഞു കാന്താരി
മറവികള് ഓര്മകളെ
കീഴടക്കിയ നേരത്ത്
ദാഹം തീരാത്ത
അവനൊരു
കുഞ്ഞുപൂവിനെ നുള്ളികളഞ്ഞ്
തന്നിലെ മനുഷ്യനെ
കൊന്നിരിക്കുന്നു
ഇളം ചോര തളം കെട്ടിയ
ഇടനാഴിയില് മനുഷ്യത്വം
മരിച്ച് കിടപ്പുണ്ടിന്നും..

(സൈഫു ടി എം)

നിഴല്
**********
നടന്നും ഇരുന്നും
ഞാനീ ഇടവഴി താണ്ടവേ
കൂട്ടായുണ്ട് നീ
ഞാനേറ്റിയ മാറാപ്പ് പോല്
ഒന്നു നിന്റെ ശിരസ്സിലും
കാണുന്നു ഞാന്
കറുത്തവനെ
വെളുത്തവനെയെന്നില്ല
എല്ലാവര്ക്കുമിരുട്ടിന്റെ
കറുത്ത നിറം നല്കി
തുല്യരാക്കി നീ
മനുഷ്യന്റെ കൊടും
ചെയ്തികള്ക്ക് മൂകനായ്
സാക്ഷി നില്പ്പൂ നീ
വളര്ന്ന് തളര്ന്ന്
വളര്ന്ന് മരിക്കുമീ
നിന്റെ കള്ളകളി
അറിഞ്ഞില്ല ഞാനിതു വരെ
ആദിത്യനൊന്ന് മിഴിയടച്ചാല് പിന്നെ
എവിടെപ്പോയൊളിക്കുന്നു നീ
കറുത്തിരുണ്ട നിനക്ക്
ഇരുട്ടിനോട് വെറുപ്പോ....

(സൈഫു ടി എം)
മനുഷ്യത്വം
******************
വാല്സല്യത്തിന്റെ പാല്-
മണമുള്ള പെറ്റമ്മ തന്
മാറിടങ്ങളവനില്
മങ്ങിയ ഓര്മ മാത്രം
വയസ്സറിയിച്ച പെങ്ങള്
തന്നിലൊരു തണല് തേടിയ
നോട്ടമെറിഞ്ഞത് കണ്ടു
ഇല്ല കണ്ടില്ലവന്
പഠനത്തിന്റെ
ഒഴിവു വേളകള് ധന്യമാക്കിയ
കൂട്ടുകാരിമാരിരുന്ന
മരത്തണലിന്ന് ശൂന്യം
എല്ലാം സഹിക്കാന്
കൂടെയിറങ്ങി വന്ന കാമുകി
താന് പയറ്റിതെളിഞ്ഞ
കാമസൂത്രമവള്ക്ക്
പഠിപ്പിച്ചു കൊടുത്തതിന്
ഫലമായ് പിറന്ന
തന്റെ കുഞ്ഞു കാന്താരി
മറവികള് ഓര്മകളെ
കീഴടക്കിയ നേരത്ത്
ദാഹം തീരാത്ത
അവനൊരു
കുഞ്ഞുപൂവിനെ നുള്ളികളഞ്ഞ്
തന്നിലെ മനുഷ്യനെ
കൊന്നിരിക്കുന്നു
ഇളം ചോര തളം കെട്ടിയ
ഇടനാഴിയില് മനുഷ്യത്വം
മരിച്ച് കിടപ്പുണ്ടിന്നും..

(സൈഫു ടി എം)
വന്നില്ലിന്നും
ആകാശത്തിലെ അമ്പിളി
നീര് വറ്റിയ അരുവി തന്
മാറില് തല ചായ്ച്ച്
കളി പറഞ്ഞുറങ്ങീടാന്
നമുക്ക് സ്വന്തമൊരു
നിറമാണത്
നമുക്ക് മാത്രമറിയുന്ന
നമ്മുടെ തനിനിറം
ഇളം കാറ്റിന്
തലോടല് പോലും
തെങ്ങോലകള്ക്കൊരു നാള്
അസഹ്യമായ് മാറും..
അടുക്കുന്നവരൊക്കെ
മടുപ്പിക്കാനും തുടങ്ങും...
മൗനം കൊണ്ടു നമ്മള്
പോരടിക്കുമ്പോഴും
നമ്മളറിയാതെ
കളി പറയുന്ന നമ്മുടെ
കണ്ണുകളെത്ര ഭാഗ്യവാന്മാര്
വിലക്ക്***
മിണ്ടരുത്
തുപ്പരുത്
പറയരുത്
ചൊദ്യം ചെയ്യരുത്
പരസ്യം അരുത്
ഇതില് ഇടപെടരുത്
ഒന്നും അനുസരിക്കുകയും
അരുത്..
പ്രിയേ നിന്റെ മൗനം...
മാനത്തിനു കവിളില്
കണ്ണീര് ചുംബനം നല്കി
ഇനിയും നീയറിഞ്ഞില്ലേ...
എനിക്ക് ശബ്ദമില്ലേലും
കണ്ണുകളില് ഒളിച്ചിരിക്കുന്നത്
നിന്റെ മുഖമാണ്
അതിരും അളവുമില്ലാത്ത പ്രണയവും മഴഭാവങ്ങള്ക്കനുസൃതമായ ഭ്രാന്തുമാണ് എന്റെ മരണയാത്രയിലെ കൂട്ടുകാര്...
ഒരിക്കലും നേരില് കാണാത്ത കുഞ്ഞു കൂട്ടുകാരീ.... നിനക്കായി ചുംബനങ്ങള് പൊതിഞ്ഞ് വെച്ചിട്ടുണ്ട്.....

ഇഷ്ടം തോന്നിയ എല് കെ ജിക്കാരീ... ഉമ്മാ
ഭ്രാന്ത്
***********
ചുണ്ടിലെ പാല്മണം
മാറാത്ത
പിഞ്ചുകുഞ്ഞിന്റെ
ശരീരവടിവില് ചിത്രം
വരക്കുന്ന കണ്ണുകള്
ഭ്രാന്തമായി
അലയുമ്പോള്
ഭ്രാന്തായി മുദ്ര
കുത്തപ്പെടുന്നു
ഒട്ടിയ വയറും
ദിശ തെറ്റിയ
ചിന്തകളും
ഇഷ്ടങ്ങള്ക്കാണ് പ്രഥമ സ്ഥാനം... ഇഷ്ടമുള്ളവരുടെ കാര്യത്തില് ഇത്തിരി സ്വാര്ത്ഥതയുമുണ്ട്...
നല്ല മരണം
**************
നെറ്റിത്തടത്തില്
വിയര്പ്പുത്തുള്ളി
മരണവേദനയാല്
പുളയുന്നു

കള്ളക്കാറ്റിന്
തലോടലേറ്റ്
വേദന മറന്ന
വിയര്പ്പുത്തുള്ളിക്ക്
നല്ല മരണം

(സൈഫു ടി എം)
നാണം
**********
കുഞ്ഞു കൈകളില്
ഉരുണ്ട് കളിക്കും
മഞ്ചാടിക്കുരുവിനെ
തോല്പ്പിച്ചു കളഞ്ഞു
പ്രിയേ നിന്റെ നാണം
അമ്മേ ഈ കട്ടോര്നെ പോലീസ് പിടിക്കോ...? ഒന്നാം ക്ലാസ്സുകാരന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് അമ്മ: പിടിക്കും മോനേ... എന്തെ..?
കേട്ടയുടന് ചെക്കന് കരച്ചിലോട് കരച്ചില്, അയ്യോ അപ്പൊ ഞമ്മടെ ചേട്ടനെ പോലീസ് പിടിക്കും എന്ന് വിളിച്ച് പറഞ്ഞ് കരച്ചില് തുടരുകായാണ്. കണ്ണീരിന് മുകളില് അല്പം വാല്സല്യം വിതറി അമ്മയുടെ ചോദ്യം, ചേട്ടന് എന്താ കട്ടത് ഉണ്ണ്യേ....? ഇന്നു സ്കൂള് വിട്ട് വരുമ്പോ ചേട്ടന് ഒരു വീടില്ന്ന് നെല്ലിക്ക പൊട്ടിക്ക്ണത് അവിട്തെ ആ ചെങ്ങായി കണ്ടിട്ട് കുറേ ചീത്ത പറഞ്ഞു, പോലീസ്നെ വിളിക്കുംന്നൊക്കെ പറഞ്ഞു... എല്ലാം കേട്ട് അമ്മക്ക് ചിരിയാണ് വന്നത്. ചിരിയടക്കി അവര് പറഞ്ഞു: സാരല്ല്യാ, ഇനി ആര്ടേം ഒന്നും കക്കാതിരുന്നാല് മതീട്ടോ....

സ്കൂളില് പോവുമ്പോ വഴിയില് മാങ്ങ, നെല്ലിക്ക, ചാമ്പക്ക, അങ്ങനെ പലതും കാണും... അതൊക്കെ പൊട്ടിക്കാനിറങ്ങുമ്പോ ഇമ്മാതിരി അനിയന്മാരെ ഒഴിവാക്കുന്നതാ ബുദ്ധി....

കോളേജില്ന്ന് വരുമ്പോ ചാമ്പക്ക കട്ട് തിന്നുന്ന എന്റെ സ്വന്തം കൂട്ടുകാര്ക്ക് സമര്പ്പിക്കുന്നു....
രക്ഷാപദ്ധതി
***********
രക്ഷിക്കാനത്രേ
സര്ക്കാരിന്റെ
രക്ഷാപദ്ധതികള്
രക്ഷപ്പെടുന്നുണ്ട്
അധികാരം
അര്ഹതയില്ലാതെ
കയ്യില് വെക്കുന്ന
ചിലര്
ആയിരം പദ്ധതികള്
വന്നിട്ടും
രക്ഷയില്ലാതെ
വോട്ടര് പട്ടികയില്
ജീവിക്കുന്നു
പട്ടിണിപ്പാവങ്ങളും
അശക്തരുമായി
ഒരു കൂട്ടര്
രാഷ്ട്രീയ പ്രസംഗങ്ങള്
തിന്നു മടുത്ത്
മടുത്ത്
എന്റെ നഷ്ടങ്ങളെ നേട്ടങ്ങളാക്കിയവരോട് ഒരപേക്ഷ..... എന്റെ സൗഭാഗ്യങ്ങളെനിക്ക് തിരിച്ചു തരണം, പിടിച്ചെടുക്കാന് അശക്തനാണ് ഞാന്.

തിരകളില്ലാതെ കടലു കടലാകില്ല,
പൂക്കള് വിടരാതെ വസന്തം പൂര്ണമാകില്ല,
ഇലകളില്ലാതെ ഒരു മരമെങ്ങനെ മരമാകും....?
നക്ഷത്രങ്ങളും ചന്ദ്രനുമില്ലാതെ രാവ് വിഷാദപൂര്ണമാണ്, എന്നെ പോലെ...

ഒരുപാട് സ്നേഹമുണ്ട്, ഒരുപാടൊരുപാട് സങ്കടവും....
അനുഭവങ്ങള് തിരിച്ചറിവുകളായി മാറുന്നു... എന്റെ ഉള്ളില് ശൂന്യത നിറക്കപ്പെട്ടിരിക്കുകയാണെന്ന, ഞാന് ഒന്നുമല്ലെന്ന തിരിച്ചറിവ്.... അറിവിന്റെ, ചിന്തയുടെ വിശാലതയിലേക്കുള്ള ഒരു മാറ്റം അനിവാര്യമാണ്... അത് സംഭവിക്കുക തന്നെ ചെയ്യും... തീര്ച്ച
നാട്ടിലെ പേരു കേട്ട ഒരുപാട് ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്കൂളിലെ ഒരു കുട്ടിയുടെ സംശയം, സ്കൂളില് വെച്ച് സ്നേഹിക്കാന് പറ്റുമോ എന്ന്...?

ഒരു സുഹൃത്ത് പങ്ക് വെച്ച ഒരു എല് കെ ജിക്കാരിയുടെ പ്രണയം ഓര്ത്തുപോയി ഞാനപ്പോ...
ഓളോട് ഓള്ടെ സമപ്രായക്കാരനാ
ഒരു പൂമ്പാറ്റ ഐ ലൗ യൂ എന്ന് പറഞ്ഞൂത്രേ...
തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ഇടവേളയില് സ്നാക്സ് കൈമാറുന്നൂത്രേ അവര് പരസ്പരം.... പൂവും പൂമ്പാറ്റയും പ്രണയം കൈമാറുന്ന പോലെ...

ഇഷ്ടങ്ങള്ക്ക് എവിടെയും ചങ്ങല വീഴരുതെന്നു ആഗ്രഹിക്കുന്നു
ചില നല്ല സൗഹൃദങ്ങള് എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടാവും... സമ്പത്തിന്റെ അടിസ്ഥാനത്തില് മാത്രം ബന്ധങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്ന ഈ കാലത്തും ആത്മാര്ത്ഥത കൈമുതലാക്കിയ പലരുമുണ്ട് നമ്മെ സ്നേഹിക്കാന്... പലരും പല തരത്തില് നമ്മളില് നിന്ന് ലാഭം തേടുമ്പോള് നമുക്ക് വേണ്ടി ഇഷ്ടപ്പെട്ടവ നഷ്ടപ്പെടുത്താനും ആരെങ്കിലുമൊക്കെ ഉണ്ടാവും... സ്നേഹമാണ് ശരി, സ്നേഹം മാത്രം...
രണ്ടും രണ്ടാണത്രേ
*****************
അധ്വാനിച്ച്
അന്നമൂട്ടിയ
അച്ഛന്റെ വിയര്പ്പുതുള്ളികളെ
വെറുപ്പോടെ നോക്കിനിന്നവന്

അമ്മയുടെ മുടിനാരുകള്
അറിയാതെയെപ്പഴോ
ചോറില് വീണതിനു
പാത്രമെറിഞ്ഞുടച്ചവന്

ഇന്നു കിടപ്പറയില്
അവളുടെ മുടിനാരുകളില്
വിയര്പ്പുതുള്ളികളില്
അലിഞ്ഞലിഞ്ഞ് ജീവിക്കുന്നു

(സൈഫു ടി എം)
വിനയം
************
എന്റെ ഉമ്മറപ്പടിയില്
നിങ്ങളാരോ
വിനയം മറന്നു
വെച്ചിട്ടുണ്ട്
എടുക്കാന് വരണം
മറക്കരുതേ
തിരഞ്ഞെടുപ്പിനിയും
വരുമ്പോള്
മതില്
*********
നിനക്കും
എനിക്കുമിടയില്
എല്ലാം കണ്ടും
കേട്ടും സഹിച്ചും
പച്ചപ്പ് നിറഞ്ഞ
പഴയ വേലികള്
ഉറപ്പുള്ള
കല്മതിലുകളായി
മാറി
ചിതല് തിന്നുന്നു
കടലാസ്സില് നിറഞ്ഞ
വാഗ്ദാനങ്ങള്
നിന്റെ മുഖത്ത് നിന്ന് പഴയ ആ എട്ടാം ക്ലാസ്സുകാരിയുടെ നാണം മറഞ്ഞു പോയിരിക്കുന്നു... വര്ഷങ്ങള്ക്ക് ശേഷം നീ ഇന്നെന്നോട് സംസാരിച്ചിരിക്കുന്നു...
ഓര്മയുണ്ടോ നിനക്കെല്ലാം....? പാടവരമ്പിലൂടെ നടന്നത്....? ആരും കാണാതെ കൈകോര്ത്തിരുന്നത്...? കത്തുകളില് നീ നിന്റെ നാണം വരച്ചത്? പിണങ്ങിയപ്പോ എന്തൊരു വാശിയായിരുന്നു നിനക്ക്?
— feeling happy