Wednesday, 30 April 2014

നഷ്ടസ്വപ്നങ്ങള്
**************
വെള്ളി നഭസ്സിന് ഏഴാം തട്ടില്
താഴിട്ട് പൂട്ടിയ
ചില്ലുകൂട്ടിലെന്
സ്വപനങ്ങളെ ഒളിപ്പിച്ചു ഞാന്
ആയിരം വെള്ളക്കുതിരകള്
രാപ്പകലു മുഴുക്കെയെന്
സ്വപനങ്ങളെ
താലോലിച്ചുറക്കിയൊരുനാള്
തട്ടിയുണാര്ത്താന്

എവിടെയോ വെള്ളിടി വെട്ടിയുഗ്ര
ശബ്ദം കേട്ടെന്
കുതിരപ്പട ഞെട്ടിത്തരിച്ച നേരം
മാനത്തെ കറുത്ത പട
ഏറ്റുമുട്ടിയെന്
സ്വപനങ്ങളുമായി
വാള്ത്തലകള് മിന്നിയ
മിന്നലിനും
വെടി പൊട്ടിയ ശബ്ദത്തിനും
അകമ്പടിയായെന്
സ്വപനങ്ങള്
പെയ്തിറങ്ങാന് തുടങ്ങി
മണ്ണിതില്
പെരുമഴ കണക്കെ

കിനാക്കള് മരിച്ച
കറുത്ത മണ്ണില്
ഉദിച്ചുയര്ന്ന
നിലാ പുഷ്പമേ
ഇനിയുമെന് നഷ്ടസ്വപ്നങ്ങള്ക്ക്
കാവലിരിപ്പൂ നീ...?

(സൈഫുദ്ധീന് ടി എം)

No comments:

Post a Comment